Tuesday, July 07, 2009

ചെറുവത്തൂര്‍ സ്വാമിജി - അതി ശ്രേഷ്ടന്‍ മുനി വര്യന്‍ മൌനി , ചിന്തകന്‍ ഇപ്പോഴും ചിന്തിച്ചു കൊണ്ടേ ഇരിക്കും അതിനിടക്ക് ചിലപ്പോള്‍ ഉറങ്ങിയെന്നും വരാം. ആരെന്തു പറഞ്ഞാലും ഒരു കുലുക്കവും ഇല്ല " ആട്ടു കല്ലിനു കാറ്റ് പിടിച്ചത് പോലെ അങ്ങിരിക്കും", ചിലപ്പോള്‍ 'തഥാസ്തു!!!' എന്ന് മൊഴിയും അതിന്റെ അര്‍ഥം താങ്കളുടെ പിതാവിനോട് ചോദിക്ക് എന്നാണത്രേ. സേവന തത്പരനാണ് സ്വാമികള്‍. അദ്ധേഹത്തിന്റെ മഹത്വം അറിയന്നമെങ്ങില്‍ കൂടെ ഇരുന്നു 'സേവിക്കണം' , അധികം ഒന്നും വേണ്ട ആത്മാര്‍ഥമായി അല്പം സേവിക്കുക, പിന്നീട് ആ ദിവ്യ 'വായില്‍' നിന്നും തിരുമൊഴികള്‍ അനര്‍ഗള നിര്‍ഗളം പ്രവഹിക്കും. കടലിലെ തിരകള്‍ എത്ര, തലയിലെ മ.. സോറി മു.. മുടിയെത്ര ... മനുഷ്യ ശരീരത്തില്‍ കിഡ്നി എത്ര അവ എന്തിനു .. ദിനോ ബോട്ട യുടെ പാന്റിന്റെ സൈസ് എത്ര... വസ്കോസ് എന്നാലെന്ത് ...സ്ടാറ്റ്‌ സര്‍ന്റെ പല്ലെത്ര.... മനോജ്‌ സര്‍നും സനല്‍ സര്‍ നും ജനിച്ചപ്പോഴേ താടി ഉണ്ടോ എന്നിങ്ങനെ മനുഷ്യന്‍ ജന്മ ജന്മാണ്ടാരങ്ങളായി തപ്പി നടക്കണ question answers and ചൂസ് ദി റൈറ്റ്‌ ആന്‍സര്‍നു അപ്പൊ തന്നെ മറുപടി തരും.. ഹോ സ്വാമികള്‍ !!! (കോരി തരിപ്പ്)

ചെറുവത്തൂര്‍ എന്നൊരു സ്ഥലം ഉണ്ടെന്നും അവ്ടൊരു ആശ്രമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഓര്‍കുന്നു. ആശ്രമ വാസികളുടെ നിത്യ കര്‍മം നാല്‍കവലയിലെ ബസ്‌ സ്റ്റാന്‍ഡില്‍ ചെന്ന് നില്കലും അവിടെ എത്തുന്ന യുവ കൊമള്കള്‍ ആയ സഹോദരിമാരെ (ആരുടെയോ) ബസ്സുകളിലേക്ക് ആനയിച്ചു ചിലപ്പോള്‍ എടുത്തു പൊക്കി വരെ ആസ.. സ്.. ആയ.. ശേ ... ആസനസ്തരാക്കുനതാണ് .. ഇതു നട്ടപാതിരക്കും അവര്‍ കര്‍മ നിരതരായിരിക്കും. !!!
ഹോ സ്വാമികള്‍ !!! (പിന്നെയും കോരി തരിപ്പ്)
സ്വാമികളുടെ അഭിപ്രായത്തില്‍ സേവനം ചെയ്യാത്താവരോന്നും ആന്നുങ്ങളല്ല.. പണ്ട് സ്വാമികള്‍ ഹരിദ്വാരത്തിലും (ദേശീയ ഫാഷയില്‍ ഹരിദ്വാര്‍) രിഷികെഷിലും മറ്റു പുണ്യ സ്ഥലങ്ങളിലും മറ്റും സന്ദര്‍ശിച്ചതും പല പല സ്നാന യോഗങ്ങള്‍ കണ്ടു പഠിച്ചതും മറ്റും പറഞ്ഞത് സോറി മൊഴിഞ്ഞത് ഇപ്പോള്‍ ഓര്മ വരുന്നു. ഇത്തരം തണുപ്പുള്ള സ്ഥലങ്ങളില്‍ യോഗകളില്‍ ഏര്‍പ്പെടുമ്പോള്‍ എണ്ണ ഉപയോഗിക്കുനത് വളരെ നല്ലതാണെന്നും മൊഴിഞ്ഞത് ഓര്മ വരുന്നു.. കൂടുതലായി അറിവ് പകരാന്‍ വാ തുറന്ന അദ്ദേഹം വാള്‍ യോഗയിലേക്കും പിന്നീട് മൌന യോഗത്തിലേക്കും കടന്നതിനാല്‍ കൂടുതല്‍ വിജ്ഞാനം ലഭിക്കാനുള്ള അവസരം നഷ്ടമായി :(

പക്ഷെ ആ മൌനത്തിലും കൂടെ കൂടെ കുണ്ഡലിനി ഉണരുമ്പോള്‍ ചാടി എഴുന്നേറ്റു വര്‍ഷങ്ങളായി തന്റെ സധീരത്യനും ഇപ്പോള്‍ മാലി ദേശത്തെ രാജാവായി വാഴുന്ന മാന്യ ദേഹത്തിനെ നോക്കി താങ്ങള്‍ ഒരു ആണാണോ എന്നും പിന്നീട് ഒരിക്കല്‍ ഞെട്ടി ഉണര്‍ന്നു ഏതോ ദേവി നാമം വിളിച്ചു കൂവിയതും ഓര്മ വരുന്നു, അത് ചെറുവത്തൂര്‍ ദേവിയാണെന്ന് പിന്നീട് അറിഞ്ഞു..

സ്വാമികള്‍ ഇപ്പോള്‍ കേരള സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതലകള്‍ മൊത്തമായി ഏറ്റെടുത്ത് നിരന്ദരം സിനിമ കൊട്ടകകളില്‍ ഇരുന്നു സംസ്ഥാനതിനെ സംരക്ഷികുക്കയാനെന്നു അറിയുകയുണ്ടായി..

ഇത് അദ്ധേഹത്തിന്റെ കൈയില്‍ കിട്ടുന്ന അവസരത്തില്‍ ഞാന്‍ വായു യോഗത്തില്‍ പറക്കുനതം നിലം തൊടാതെ ഓടുന്നതുമായ സീനുകള്‍ മനസ്സില്‍ വരുന്നു എന്നാലും ധൈര്യസമേതം ഞാന്‍ എഴുതുന്നു....
വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് :)

"അവനൊരു ആണാണോ ? അമ്മേ നാരായണ "
ഗുരു
ചെറുവത്തൂര്‍ കിടുകിടാനന്ദജി

ഗുരു ചെറുവത്തൂര്‍ കിടുകിടാനന്ദജി
ഈ ദിവ്യ ഫോട്ടോ കിട്ടിയാലുടനെ തന്നെ 101 പേര്‍ക്ക് അയക്കാത്ത പക്ഷം താങ്കളുടെ രാത്രികള്‍
ഈ ദിവ്യ ഫോട്ടോ പൂജാമുറിയില്‍ വച്ച് പൂജിച്ചാല്‍ ഉധിഷ്ട കാര്യലഭ്യത അവിവാഹിതര്‍ക്ക് സന്ദാന സൌഭാഗ്യം എന്നിവ ഉണ്ടാകുനതാണ് .
നിദ്രാവിഹീനങ്ങള്‍ ആവുകയും വണ്ടി പെട്രോള്‍ വിഹീനം ആവുകയും കാമുകി/കാമുകന്‍ ഒളിച്ചോടുകയും ചെയ്യുനതാണ് !!!
ഈ ദിവ്യ ഫോട്ടോ പൂജാമുറിയില്‍ വച്ച് പൂജിച്ചാല്‍ ഉധിഷ്ട കാര്യലഭ്യത അവിവാഹിതര്‍ക്ക് സന്ദാന സൌഭാഗ്യം എന്നിവ ഉണ്ടാകുനതാണ് .

No comments: