Thursday, May 06, 2010

റോഡിലെ കുളം നികത്തൂ സര്‍ക്കാരെ

"ഇരു ചക്ര വാഹനത്തില്‍  പകലും ഹെഡ്  ലൈറ്റ്  ഇടണം"


പുതിയ നിയമം - ഓ ശെരി

അതി രാവിലെ ഉറക്ക ചടവില്‍ അത് വായിച്ചപ്പോള്‍ ആദ്യം ഒന്നും തന്നെ തോന്നിയില്ല, പിന്നെ ഒരു നല്ല തമാശ കേട്ട പ്രതീതി തോന്നി രണ്ടാം  പേജിലേക്ക്   പോയിട്ടും ആ വായിച്ചതിന്റെ അര്‍ത്ഥ ശൂന്യത എന്നെ മുന്നോട്ടു പോകാന്‍ അനുവദിച്ചില്ല. റിട്ടേണ്‍ ഗിയര്‍ ഇട്ടു  തിരികെ ചെന്ന് ഒന്നും കൂടെ വായിച്ചു.
എന്നിട്ടും സംശയം " എയ്യ്... അങ്ങനെ ആവില്ല "
ഭരണം കൈയാളുന്ന മഹാന്മാരില്‍ നിന്നും  പല തരം വിഡ്ഢിത്തങ്ങളും കേട്ടിടുണ്ട്, ബട്ട്‌ എന്നാലും, ഇങ്ങനെ ഒന്ന്  എയ്യ്  ആവില്ല"
ചിലപ്പോള്‍ ഇനി ഇത് നമ്മുടെ പ്രിയ പത്രത്തിന്റെ ചൊവ്വ ദോഷം ആണെങ്കിലോ ?
അതോ പുതിയ ഏതേലും കമ്പനിയുടെ മാര്‍ക്കറ്റിംഗ്  ടെക്നിക്ക് ആണോ, നീല ബോര്‍ഡ്ര്‍   ഒക്കെ  ഇട്ടതു  കൊണ്ട്  ആ വഴിക്കും പോയി ചിന്ത.
പുതിയ സൈസ് നര്‍മം വായിക്കുന്ന സ്പിരിറ്റില്‍ അറിയാതെ ചൂട് ചായ എടുത്തങ്ങു മോന്തി, ഒരു കാവില്‍ ചൂടുള്ള സാധനം തൊണ്ടകുഴി വഴി ഇറങ്ങി പോയപ്പോഴാണ്, തലയ്ക്കടിയേറ്റ  പോലെ ഞാന്‍ എന്താണ് വായിച്ചതെന്ന ബോധം എനിക്കുണ്ടായത്.

ഞാന്‍ ഉറക്കെ വിളിച്ചു  കൂവി
"ഉട്ടോപ്യന്‍ സിദ്ധാന്ധം !!! "
" തുഗ്ലക്ക് പരിഷ്കരണം
!!! "
"യൂറേക്കാ യൂറേക്കാ" എന്ന മട്ടില്‍ വലിച്ചു കൂവിയ എന്നെ  അടുത്ത വീട്ടില്‍ പൂ പറിച്ചു കൊണ്ട് നിന്ന പൈ സര്‍ രൂക്ഷമായ് ഒന്ന് നോക്കി, ഒരു വളിച്ച ചിരി കാഴ്ച വച്ച്  ഞാന്‍ തിരികെ പത്രത്തിലേക്ക് മുങ്ങി.
പട്ടാ പകല്‍ ഹെഡ് ലൈറ്റ് ഇട്ടു ഓടിച്ചാല്‍ അപകടം കുറയുമത്രെ !!!

പുതിയ വണ്ടിക്കു ദൃഷ്ടി ദോഷം മാറാന്‍ കറുത്ത കയറും ഉറുക്കും മറ്റും കെട്ടുന്ന പോലെ എന്തെങ്ങിലും മാന്ത്രിക വിദ്യ ആണോ ? ആയിരിക്കും .
അതോ, ഇനി വേറെ ഒരു റീസന്‍ കേരളം മൊത്തത്തില്‍ ഇപ്പൊ മൂടല്‍ മഞ്ഞു കൊണ്ട് മൂടി ഇരിക്കുന്നത്  കാരണം അന്യോന്യം ആര്‍ക്കും കാണാന്‍ വയ്യാത്ത സ്ഥിതി ആണല്ലോ... യേത് ...
പക്ഷേങ്കിലും, അതിനു മഞ്ഞ വെളിച്ചം അല്ലയോ കത്തികേണ്ടുന്നത് ?   ഹും ഇനി അത് ചിലപ്പോ, പഴയ ബള്‍ബ്‌  കൊടുക്കാനുണ്ടോ എന്ന് ചോദിച്ചിറങ്ങിയ പോലെ  സര്‍ക്കാര്‍ പഴയ ഹെഡ് ലൈറ്റ് കൊടുക്കാന്നുണ്ടോ എന്ന്  ചോദിച്ച് ഇറങ്ങുമായരിക്കും.

അതോ പകല്‍ മുഴുവന്‍ ജനത്തിനെ സേവിച്ചു പൊരുതി മുട്ടിച്ചു ഹെല്‍മെറ്റ്‌ വേട്ടയും ഉരുട്ട് കൊലയും കഴിഞ്ഞു ക്ഷീണിച്ചു അവശരാകുന്ന കാക്കി പടയ്ക്ക് രാത്രിയില്‍ വണ്ടിയില്‍ വിളക്ക്  തെളിഞ്ഞിട്ടുണ്ടോ  എന്ന് ശ്രദ്ധിക്കാന്‍  ടൈം കിട്ടാത്തത് കിട്ടാഞ്ഞതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ വക ഔദാര്യമാണോ ?

ഓര്‍ ഈസ്‌ ഇറ്റ്‌  ബിക്കാസ് ,, നമ്മുടെ സൂര്യനാശാന്റെ പവര്‍ കാരണം മാനത്തേക്ക് നോക്കണോ പുറത്തേക്കു ഇറങ്ങാനോ കഴിയാതെ ഫാനിന്റെ ഇട്ടാ വട്ടത്തില്‍ കുടുംബ സംഗമം നടത്തുന്ന.. ഒത്താല്‍ പിറന്ന പടി കിടന്നു ആശ്വാസം കണ്ടെത്തുന്ന  ജനത്തിന് ജനക്ഷേമതത്പരരായ   സര്‍ക്കാര്‍ തല നല്ലോണം തണുക്കട്ടെ എന്നതിന് വേണ്ടി വച്ച് കൊടുത്ത ഹെല്‍മെറ്റ്‌ മാറാപ്പു പോലെ പുതിയ ഐറ്റംസ് ആണോ ??  ആ വഴിയും കീശ വീര്‍പ്പിക്കാലോ...   യു ഗെറ്റ് മി ??

ചിന്ന വണ്ടികാരന്‍  തിരി തെളിക്കുമ്പോള്‍ അത് നേരെ പെരിയ വണ്ടികാരന്റെ മോന്തായത്തില്‍ ചെന്നെത്തും എന്ന് പറയുന്നത് ചിലപ്പോ ശെരി ആയിരിക്കും, കാരണം പണ്ട് ഈയുള്ളവന് ഒരു വണ്ടി ഉണ്ടാരുന്നേ
അതിലെ പന്തം കത്തിച്ചാ നേരെ അടുത്ത പറമ്പിലെ തെങ്ങിന്റെ മോളെക്കാ  പോണത് , അതില്‍ എത്ര തേങ്ങ ഉണ്ടെന്നും ആരേലും കേറീടോണ്ടോന്നും ഒക്കെ അറിയാന്‍ പറ്റുമാരുന്നെ !!!. അതിന്റെ ഗുണഗണങ്ങള്‍ മനസിലാക്കിയ ഒരു സംഘം പ്രൊഫഷണല്‍ കൊക്കോനട്ട്  പുട്ടെര്‍സ് ആന്‍ഡ്‌ പുള്ളെര്‍സ്  നല്ല വില തന്നു അതങ്ങെടുത്തു. 

വിദഗ്ദ പഠനങ്ങള്‍ക്ക് ശേഷം ആണത്രേ ഇങ്ങനെ ഒരു സംഭവം കണ്ടു പിടിച്ചത് !!! ഹോ സംഭവം ആയി പോയി !!!

കേരളത്തില്‍ ഇതിന്റെ ആവശ്യകതയും പഠനവും നടത്തിയ ആ മഹാന്മാരെ ഒന്ന് കാണിച്ചു തന്നെങ്ങില്‍ ഒരു പെട്ടിയിലിട്ടു സൂക്ഷിക്കമായിരുന്നു ,അപൂര്‍വ ജനുസ്സുകലാന്നെ, ഇനി ഇത്തരം ഒരെണ്ണം ഒണ്ടാകണം എങ്കില്‍  ജന്മാന്തരങ്ങള്‍  വേണ്ടി വരും.


വിഡ്ഢിത്തങ്ങള്‍ വിളിച്ചു പുലംബുന്നതിനു മുന്നേ ഒരു വട്ടമെങ്ങിലും ആലോചിക്കുനത് നന്നായിരിക്കും. വിദേശ രാജ്യങ്ങളില്‍
ഡി - ആര്‍ - എല്‍ ( D R L ) അഥവാ ഡേ ലൈറ്റ്  റണ്ണിംഗ്  ലാമ്പ്  (daylight running lamp) ഉപയോഗം പ്രാബല്യത്തില്‍ ഉണ്ടെന്നു കരുതി അതിനെ ഇവിടെ അടിചേല്‍പ്പിക്കുന്നതിനു   മുന്നേ, വിദേശത്തെ റോഡുകളുടെയും നമ്മുടെ റോഡുകളുടെയും ഒരു പഠനം നടത്തുന്നത് നല്ലതായിരിക്കും. പഠനത്തെകാളും   നല്ലത് ഒരു വട്ടമെങ്ങിലും ഇതിലൂടെ സ്വന്തമായ്, ഡ്രൈവര്‍ ഇല്ലാതെ മുന്നില്‍ എസ്കോര്‍ട്ട് ഇല്ലാതെ ഓടിച്ചു നോക്കുന്നതാകും, ഒന്ന് നടന്നു നോക്കുന്നതാകും. 

രാത്രിയും പകല്‍  ഹെഡ് ലൈറ്റ് കത്തിച്ചു ഓടിക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജ നഷ്ടം  എഞ്ചിന്‍, ബാറ്റെരി, ഇലെക്ട്ട്രിക്കല്‍ ഭാഗങ്ങളുടെ ഡിപ്രിസിഷിന്‍ ഇവയെ കുറിച്ച് എന്തേലും ആലോചന ഒണ്ടോ ?
ലക്ഷങ്ങളും കോടികളും വരുന്ന ഇരു ചക്ര ഉപയോക്താക്കളും അവര്‍ക്ക് വേണ്ടി വരുന്ന അധിക ചിലവും കണക്കിലെടുത്തോ ? 
ഇത്തരം മാസ്സ് പ്രോഡക്റ്റ്  ഡിപ്രിസിഷിന്‍  പരിസ്ഥിതിക്ക് വരുത്തി വക്കാവുന്ന ദോഷങ്ങളെ കുറിച്ച് എന്തേലും ചിന്ത ഒണ്ടോ ?  

വൈകുന്നേരം അര മണിക്കൂര്‍ വൈദ്യുതി അണച്ചാല്‍ മാത്രം പോര ഊര്‍ജം സംരക്ഷിക്കാന്‍ സംഭരിക്കാന്‍.

ആദ്യം റോഡിലെ കുളം നികത്തൂ  സര്‍ക്കാരെ പിന്നെ മതി ഇത്തരം തമാശ പറച്ചില്‍ 

1 comment:

Rejeesh Sanathanan said...

ജഗതി പറഞ്ഞപോലെ ജപ്പാനില്‍ അപ്പനെ അളിയാന്നു വിളിച്ചാല്‍.....നമ്മളും അപ്പനെ അളിയാ...എന്ന് വിളിക്കണം..ഇതാണ് വിദഗ്ദ്ധപഠനം.....