പ്രണയം >?< വാത്സല്യം
എന്റെ മൊബൈല്‍ ഫോണ്‍ നിലക്കാതെ ശബ്ദിച്ചു
ഏട്ടത്തി ആണ് .....
എടുക്കണമോ വേണ്ടയോ ആകെ സംശയം
വീട്ടില്‍ അറിഞ്ഞു കാണുമോ ??
ഇല്ല അറിയാന്‍ വഴിയില്ലാ.... എന്നാലും ചിലപ്പോള്‍....
ഇല്ലാ, ആര്‍ക്കും അറിയില്ല.. ആരോടും പറഞ്ഞിട്ടില്ലാ.....
വീട്ടില്‍ നിന്നു 60 km ദൂരെ ആണ് ഞാന്‍....
60 km ദൂരെ റെയില്‍വേ സ്റ്റേഷനില്‍...
മൊബൈലില്‍ ഒരു മെസ്സേജ് വന്നു, ചേച്ചി തന്നെ ആണ്
" കുട്ടാ മോനു നീ എവടാ ? എന്താടാ കുരങ്ങാ ഫോണ്‍ എടുക്കാത്തത് ?
അമ്മ നിന്നോട് പുറത്തു നിന്നും ഒന്നും കഴിക്കണ്ട
ഇവിടെ നിനക്കു ഇഷ്ടമുള്ള മീന്‍കറിയും കപ്പയും ഉണ്ടാക്കി
വച്ചിടുണ്ട് എന്ന് പറയാന്‍ പറഞ്ഞു,, നീ പെട്ടെന്ന് വാ,
അച്ഛനും നീ വന്നിട്ടേ കഴിക്കുന്നുള്ളൂ എന്നും പറഞ്ഞിരിക്ക്‌ാണ്
മോനേ പെട്ടെന്ന് വന്നിലേല്‍ ഞാന്‍ എല്ലാം എടുത്തു തിന്നുമേ, പറഞ്ഞില്ലെന്നു വേണ്ട
ഹി ഹി :) പെട്ടെന്ന് വാടാ
call me back or miscal wen u get dis"
കണ്ണ് നനഞ്ഞുവോ ? അറിയില്ല
"ഏട്ടാ..... " ....... അവളാണ്
ചെന്നൈയിലേക്കുള്ള ടിക്കറ്റ് എന്റെ കയ്യിലെ വിയര്‍പ്പില്‍ നനഞ്ഞിരിക്കുന്നു........
മനസ്സില്‍ പല ചോദ്യങ്ങള്‍....... ഉത്തരം കിട്ടാത്തവ........... തെറ്റോ.. ശെരിയോ....
ഇതെല്ലാം ... വേണ്ടിയിരുണോ.....
മുന്നില്‍... മനസ്സില്‍.... കണ്ണില്‍ എല്ലാം എല്ലായിടത്തും ഒരു ഇരുട്ട് പടരുന്നത് പോലെ .....
--------- PiTch BlAck @ PoInt BlaNk---------